Friday, August 15

നവകേരളം വൃത്തിയുള്ള കേരളം’: ജില്ലാതല പരിശീലനങ്ങള്‍ക്ക് തുടക്കം

മലപ്പുറം : ‘നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിനിന്റെ ജില്ലാതല പരിശീലനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി ജില്ലയിലെ തദ്ദേശസ്ഥാപനതല അധ്യക്ഷര്‍, റിസോഴ്സ്പേഴ്സണ്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തദ്ദേശ സ്ഥാപന തല ആധ്യക്ഷര്‍ക്കുള്ള പരിശീലന പരിപാടിയില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ജില്ലാ ജോയിന്റ് ഡയറക്ടര്‍ വി.കെ മുരളി, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഹൈദ്രോസ്, ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ ജിതിന്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ശ്രീധരന്‍, കില ഫാക്കല്‍ട്ടി ബീന സണ്ണി, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ പഞ്ചായത്ത്-മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍, വളണ്ടിയര്‍മാര്‍, കുടുംബശ്രീ ഗ്രീന്‍ അംബാസിഡര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനങ്ങള്‍ കൂടി നടക്കും.

error: Content is protected !!