പ്രസ് ക്ലബും മലബാർ കണ്ണാശുപത്രിയും നടത്തുന്ന സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് ഡിസംബർ 5 ന്

തിരൂരങ്ങാടി പ്രസ്സ്ക്ലബ്ബും തിരൂരങ്ങാടി എം കെ എച്ച് മലബാർ കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഡിസംബർ 5 ന് നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. തിരൂരങ്ങാടി എം.കെഹാജി മലബാർ കണ്ണാശുപത്രിയിൽ രാവിലെ 9 മണിമുതൽ 12.30 വരെയാണ് സൗജന്യ ക്യാമ്പ് നടക്കുന്നത്.
ക്യാമ്പ് തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദ് ഉദ്ഘാടനം നിർവ്വഹിക്കും.
ക്യാമ്പിൻ്റെഭാഗമായി റെജിസ്ട്രേഷൻ,കാഴ്ച പരിശോധന, തിമിര നിർണയം, ഡയബെടിക് റെറ്റിനോപ്പതി സ്ക്രീനിംഗ്,ഐപ്രഷർ ചെക്കിങ്,ഗ്ലോക്കോമ നിർണയം എന്നിവ സൗജന്യമായിരിക്കും. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്ന 60 വയസ്സ് കഴിഞ്ഞവർക്ക് കണ്ണട ആവിശ്യമുള്ളവർക്ക് സൗജന്യമായി നൽകും. കൂടാതെ സർജറി മുതലായവക്ക് കൂടുതൽ ഇളവുകളും നൽകിയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കൂടുതൽ ചികിത്സ ലഭ്യമാക്കേണ്ടവർക്ക് കുറഞ്ഞ നിരക്കിൽ ലരുമാക്കും.
ആരോഗ്യ ഇൻഷുറൻസ് കാർഡും സ്വീകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ഡോ: ഹയാസ് റഹ്മാൻ (തിരൂരങ്ങാടി മലബാർ കണ്ണാശുപത്രി എം.ഡി), തിരൂരങ്ങാടി പ്രസ്സ്ക്ലബ്ബ് ഭാരവാഹികളായ യു.എ റസാഖ്, സായിദ് പരേടത്ത് എന്നിവർ പങ്കെടുത്തു.
സൗജന്യ ക്യാമ്പിലെ പരിശോധന ബുക്കിംഗിനായി വിളിക്കേണ്ട നമ്പർ:
9072063336,
04942633336.

error: Content is protected !!