മലപ്പുറം : ലോക റെഡ് ക്രോസ്സ് ദിനമായ മെയ് 8 ലെ ദിനാചരണവും അനുബന്ധ ആഘോഷവും അനുശോചനമാക്കി റെഡ് ക്രോസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി. മഞ്ചേരി ടൗണ്‍ഹാളില്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരമുള്ള ലോക റെഡ് ക്രോസ്സ് ദിനത്തിന്റെ ആഘോഷമാണ് 22 പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അനുശോചന യോഗമാക്കി മാറ്റിയത്.
റെഡ് ക്രോസ്സ് അംഗങ്ങളില്‍ പലരും ദുരന്ത സ്ഥലത്ത് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. ആരവത്തോടെ നടത്തേണ്ടിയിരുന്ന ആഘോഷം അനുശോചന യോഗമായി മാറിയത് തികച്ചും യാദൃശ്ചികം. റെഡ് ക്രോസ്സ് ജില്ലാ സെക്രട്ടറി ഹുസ്സൈന്‍ വല്ലാഞ്ചിറ ലോക സംഘടനയുടെ പതാകയുയര്‍ത്തി അനുശോചന സന്ദേശം നല്‍കി.
ഉമ്മര്‍ കാവനൂര്‍ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ പുല്ലഞ്ചേരി, അലി ഗുരുക്കള്‍, മുഹമ്മദലി ചെരണി, അബ്ദുല്‍ ബാരി, ഉവൈസ് മലപ്പുറം, വി.ഷായിദ് സിയാദ്, മുജീബ് മുട്ടിപ്പാലം, എന്‍.കെ.ഷറീഫ്, ബൈജു ചെട്ട്യങ്ങാടി, സലീനാ ബേബി, വി.മിര്‍ഷ, കെ.ആമിന, സംസാരിച്ചു. 100 പുതിയ സന്നദ്ധ സേനാംഗങ്ങളെ തയ്യാറാക്കാനും തീരുമാനിച്ചു.