യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന് തുടക്കമായി

Copy LinkWhatsAppFacebookTelegramMessengerShare

കൊച്ചി : ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന് ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് ജേതാവ് വിഷ്ണു ഒടുമ്പ്രയും സംഘവും അവതരിപ്പിച്ച ശിങ്കാരിമേളത്തോടെ തുടക്കമായി. സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.

യുവധാര മാനേജര്‍ എം ഷാജര്‍ അധ്യക്ഷന്‍ ആയിരുന്നു. കെ ജെ മാക്‌സി എംഎല്‍എ ഫെസ്റ്റിവല്‍ പതാക ഉയര്‍ത്തി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബെന്യാമിന്‍, യുവധാര ചീഫ് എഡിറ്റര്‍ വി വസിഫ്, എഡിറ്റര്‍ ഡോ ഷിജു ഖാന്‍, സിനിമാ സംവിധായകന്‍ അനുരാജ് മനോഹര്‍, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ട്രഷറര്‍ എസ് ആര്‍ അരുണ്‍ബാബു, കേന്ദ്ര കമ്മിറ്റി അംഗം ആര്‍ രാഹുല്‍, ജില്ലാ സെക്രട്ടറി എ ആര്‍ രഞ്ജിത്ത്, പ്രസിഡണ്ട് അനീഷ് എം മാത്യു, കെ എം റിയാദ്, അഡ്വ മനീഷ, ഡി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!