സഹവാസ ക്യാമ്പിന് തുടക്കമായി

ഒളവട്ടൂർ : ഡി എൽ എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി) ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന 8 ദിവസത്തെ സഹവാസ ക്യാമ്പ് ടി.വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡി.എൽ.എഡ്. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കെ കെ അധ്യക്ഷത വഹിച്ചു.

സർഗ ശേഷിക്കൊപ്പം, മൂല്യങ്ങളുടെയും വ്യക്തിത്വ രൂപീകരണത്തിന്റെയും നിരവധി അവസരങ്ങളും സെഷനുകളും. ഉൾപ്പെടുത്തി,വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധർ നയിച്ച സെഷനുകൾക്ക് പുറമെ, വിദ്യാർത്ഥികളുടെ അഭിരുചികളും ആനുകാലിക വിഷയങ്ങളിലെ അറിവും വർധിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പടുത്തി ക്രമീകരിച്ചാണ് ക്യാമ്പ് .

ഡോ: വി പി അബ്ദുൽ സലീം മാസ്റ്റർ, സി.മുഹമ്മദ്,ടി. വി ഇസഹാക്ക് മാസ്റ്റർ, ക്യാമ്പ് കോഡിനേറ്റർ കെ കെ വിനോദിനി ടീച്ചർ അധ്യാപകരായ മുഹമ്മദ് അൽത്താഫ് സി ,അനില .ടി,സൗദ .ബി ,ശ്രുതി കെ., കെ.എം.ഇസ്മായിൽ, പി.ടി.ഷീല വിദ്യാർത്ഥികളായ, രാഹുൽ കെ , മാജിത കാവുങ്ങൽ, ക്യാമ്പ് സ്റ്റുഡൻസ് കൺവീനർ ജുവൈരിയ, കെ , റംസാന എന്നിവർ സംസാരിച്ചു

error: Content is protected !!