കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കരിയര്‍ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് സംഘടിപ്പിച്ച കരിയര്‍ സെമിനാര്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഹിന്ദി പഠനവകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത് അദ്ധ്യക്ഷനായി. വിവിധ ഭാഷാപഠനവകുപ്പ് മേധാവികളായ ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. പി. സോമനാഥ്, ഡോ. പി. നകുലന്‍, ഡോ. എം.എ. സാജിദ, ഡോ. കെ. ദിവ്യ, ഡോ. അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. എം.എസ് ജലീലാണ് ക്ലാസെടുത്തത്. സമാപനയോഗം പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.എ. ഷിഹാബ് നന്ദി പറഞ്ഞു.

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് സംഘടിപ്പിച്ച കരിയര്‍ സെമിനാര്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.    പി.ആര്‍. 659/2023

മുഖ്യമന്ത്രിയുടെ നവകേരള സ്‌കോളര്‍ഷിപ്പിന്
 അപേക്ഷ ക്ഷണിച്ചു

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് (മോഡ്-1) അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ ട്രാന്‍സിലേഷന്‍ റിസര്‍ച്ച് സെന്ററില്‍ ഗവേഷണം ആഗ്രഹിക്കുന്നവര്‍ 26-നകം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പ്രൊ-വൈസ് ചാന്‍സിലര്‍ക്ക് അപേക്ഷസമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 660/2023

കോണ്‍ടാക്ട് ക്ലാസ്

എസ്.ഡി.ഇ. 2021 പ്രവേശനം പി.ജി. നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സ് ജൂണ്‍ 24 മുതല്‍ ആഗസ്ത് 5 വരെ വിവിധ സെന്ററുകളിലായി നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. ക്ലാസുകളുടെ വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.    പി.ആര്‍. 661/2023

യു.ജി. ട്യൂഷന്‍ ഫീസ്

എസ്.ഡി.ഇ. 2022 പ്രവേശനം യു.ജി. മൂന്ന്, നാല് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ 30 വരെയും 100 രൂപ പിഴയോടെ ജൂലൈ 5 വരെയും 500 രൂപ പിഴയോടെ ജൂലൈ 10 വരെയും ഓണ്‍ലൈനായി അടയ്ക്കാം. വിശദവിവരങ്ങള്‍ക്ക് എസ്.ഡി.ഇ. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍  0494 2407356.     പി.ആര്‍. 662/2023

പരീക്ഷാ അപേക്ഷ

ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

രണ്ട്, നാല് സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.    പി.ആര്‍. 663/2023

പരീക്ഷ

തൃശൂര്‍ ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ അനുസരിച്ച് 14-ന് തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 21-ന് തുടങ്ങും.    പി.ആര്‍. 664/2023

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഏപ്രില്‍ 2021, 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 665/2023

error: Content is protected !!