പൊന്നാനി ഹെൽത്ത് ആന്റ് വെൽനസ് സെന്റർ നാടിന് സമർപ്പിച്ചു

പൊന്നാനി നഗരസഭയുടെ ആഭിമുഖ്യത്തിൽ കടവനാട് പണിതീർത്ത ഹെൽത്ത് ആന്റ് വെൽനെസ് സെന്റർ ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് 69 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് സെന്റര്‍ തുടങ്ങുന്നത്. ഇതിലെ ആദ്യ സെന്ററിന്റെ പ്രവര്‍ത്തനമാണ് പൊന്നാനിയില്‍ ആരംഭിച്ചത്.

കടവനാട് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ നടന്ന പരിപാടിയിൽ പൊന്നാനി നഗരസഭാ ചെയർമാർ ശിവദാസ് ആറ്റുപുറം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനൂപ് ടി.എൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല, ഒ.ഒ ഷംസു,ഷീന സുദേശൻ, ടി. മുഹമ്മദ് ബഷീർ, കൗൺസിലർമാരായ റീന പ്രകാശൻ, ഗിരീഷ് കുമാർ, നഗരസഭാ സെക്രട്ടറി എസ്.സജിറൂന്‍‌, ഈഴുവത്തിരുത്തി മെഡിക്കൽ ഓഫീസർ ഡോ. ആഷിക്ക് അമൻ, ഡോ. ശീതൾ, ഡോ. അനസ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!