Tuesday, January 20

കടല്‍ ഭിത്തി നിര്‍മ്മിച്ച് കോളനി നിവാസികളുടെ ജീവന്‍ രക്ഷിക്കണം ; ബി.ജെ.പി. വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

കോഴിക്കോട് : വെസ്റ്റ്ഹില്‍ ശാന്തിനഗര്‍ കോളനിയില്‍ കടല്‍ ഭിത്തി ഉടന്‍ നിര്‍മ്മിച്ച് കോളനി നിവാസികളുടെ ജീവന്‍ രക്ഷിക്കണമെന്നും കടല്‍ കയറിയ തകര്‍ന്ന വീടുകാര്‍ക്ക് ധനസഹായം നല്‍കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. പുതിയങ്ങാടി ഏരിയ കമ്മിറ്റി പുതിയങ്ങാടി വില്ലേജ് ഓഫിസിന് മുന്നില്‍ ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചു ബി.ജെ.പി. ജില്ല മത്സ്യ സെല്‍ കോഡിനേറ്റര്‍ പി.കെ.ഗണേശന്‍ ഉദ്ഘാടനം ചെയ്തു

ഏരിയ പ്രസിഡണ്ട് ടി.പി. സുനില്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു മുഖ്യ പ്രഭാഷണവും ജനറല്‍ സെക്രട്ടറി എന്‍.പി. പ്രകാശന്‍ സമാപന പ്രസംഗവും നടത്തി. എസ്.സി. മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രോഹിണി ഉണ്ണികൃഷ്ണന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ്, ജനറല്‍ സെക്രട്ടറി എ.പി. പുരുഷോത്തമന്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ റാണി രതീഷ്, ചിത്രകാര്‍ത്തികേയന്‍, സൗമ്യ സുഭീഷ്, ഏരിയ ജനറല്‍ സെക്രട്ടറിമാരായ പ്രേംനാഥ്, മാലിനി സന്തോഷ്, മഹിള മോര്‍ച്ച മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്, രാജേഷ്, സുഭീഷ്, കാര്‍ത്തികേയന്‍, രാമക്യഷ്ണന്‍ മാസ്റ്റര്‍, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!