പുല്ലരിയാന്‍ പോയയാളെ കാണാതായി; പുഴയുടെ തീരത്ത് വലിച്ചിഴച്ചതിന്റെ അടയാളങ്ങള്‍, ഡാമിന്റെ ഷട്ടര്‍ അടച്ച് പരിശോധന

സുല്‍ത്താന്‍ ബത്തേരി: പശുവിന് പുല്ലരിയാന്‍ പോയ ആളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. വയനാട് കാരാപ്പുഴ മുരണി ഈഴാനിക്കല്‍ സുരേന്ദ്രന്‍ (59) എന്നയാളെ ആണ് കാരാപ്പുഴ ഡാമില്‍നിന്ന് വെള്ളമൊഴുകുന്ന മുരണി ഭാഗത്തെ കുണ്ടു വയല്‍പുഴയില്‍ കാണാതായത്. സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുകളുണ്ട്. പുഴയോരത്തേക്ക് ഏതോ അജ്ഞാതജീവി സുരേന്ദ്രനെ വലിച്ചിഴച്ച് കൊണ്ടുപോയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും പൊലീസും എന്‍ ഡി ആര്‍ എഫ് സംഘവും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കാരാപ്പുഴയില്‍ നിന്ന് വെള്ളം ഒഴുക്കി വിടുന്ന സ്ഥലമാണിത്. കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ താത്ക്കാലികമായി അടച്ചു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പുഴയോരത്ത് പശുവിന് പുല്ലരിയാന്‍ പോയ സുരേന്ദ്രനെ കാണാതാകുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. ഒപ്പം മീനങ്ങാടി പൊലീസും ഗ്രാമ പഞ്ചായത്ത് അധികൃതരും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

error: Content is protected !!