തിരൂരങ്ങാടി : ആലുവായിലെ പീഡനത്തിന്റെ ഞെട്ടൽ മാറും മുമ്പേ തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലെ ചേളാരി യിലും സമാനമായ തരത്തിൽ പീഡനം. 4 വയസ്സുകാരിയായ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ തിരൂരങ്ങാടി പോലീസ് കസ്റ്റഡിയിൽ എടുത്തു. മധ്യപ്രദേശ് ഗ്വാളിയോർ സ്വദേശിയായ 30 കാരനാണ് പ്രതി. ഇന്ന് ഉച്ചയ്ക്ക് 2 ന് ശേഷമാണ് സംഭവം. സമീപത്തെ ക്വാർട്ടേ ഴ്‌സിൽ താമസിക്കുന്ന പ്രതി കുട്ടിയെ കളിപ്പിക്കാൻ എന്നു പറഞ്ഞു കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടി കരഞ്ഞു വരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ മാതാവ് വിവരങ്ങൾ ചോദിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടി പീഡന വിവരം അറിയിച്ചത് എന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇവർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലിസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. മാർബിൾ തൊഴിലാളിയാണ്.