പടിക്കൽ കുമ്മൻതൊടി പാലം പൊളിച്ചു തുടങ്ങി, പകരം സംവിധാനമൊരുക്കാൻ തീരുമാനം

തിരൂരങ്ങാടി. മുന്നിയൂർ – പെരുവള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിക്കൽ കുമ്മംതൊടി പാലം പുതുക്കി പണിയുന്നതിനായി നിലവിലെ പാലം പൊളിച്ചു തുടങ്ങി. യാത്രാക്ലേശം പരിഹരിക്കാൻ തഹസിൽദാരുടെ നേതൃത്വത്തിൽ ചേർന്ന് യോഗത്തിൽ തീരുമാനിച്ചു. കാൽനട യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി താൽക്കാലിക നടപ്പാലം നിർമിക്കാൻ pwd വിഭാഗത്തിന് നിർദേശം നൽകി. സ്റ്റീൽ ഫ്രെയിം ഉപയോഗിച്ചുള്ള താൽക്കാലിക നടപ്പാലം നിർമിക്കുന്നതിന് ഡി പി ആർ സമർപ്പിക്കാനും തീരുമാനിച്ചു. ബസ് യാത്ര പ്രശ്നം പരിഹരിക്കാനായി സൂപ്പർ ബസാർ – കൂമണ്ണ വഴി ചെമ്മാട് ബസുകൾക്ക് താൽക്കാലിക പെർമിറ്റ്‌നൽകാനും തീരുമാനിച്ചു. ജനങ്ങൾക്ക് ഇപ്രകാരം ഒടുന്നതിനു താല്പര്യമുള്ള സ്ഥിരം റൂട്ട് ബസുകൾക്ക് അതിന് സൗകര്യം ചെയ്യാൻ ആർ ടി ഓക്ക് കത്ത് നൽകാനും തീരുമാനിച്ചു. തഹസിൽദാർ, ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!