മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കിടയില്‍ തര്‍ക്കം; യുവാവ് കുത്തേറ്റു മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

കോട്ടയം : മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കോട്ടയം നീണ്ടൂരിലാണ് സംഭവം. നീണ്ടൂര്‍ സ്വദേശി അശ്വിന്‍ നാരായണനാണ് (23) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ മറ്റൊരു യുവാവിനും കുത്തേറ്റു. പരുക്കേറ്റ അനന്ദു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇന്നലെ തിരുവോണത്തിന്റെ ആഘോഷങ്ങള്‍ക്കുശേഷം യുവാക്കള്‍ ചേര്‍ന്ന് മദ്യപിച്ചിരുന്നതായും ഇതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!