Tuesday, January 20

സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി

കൊടിഞ്ഞി : സ്കൂൾ വാട്ടർ ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫിനോയിൽ കലർത്തിയതായി പരാതി. കൊടിഞ്ഞി പനക്കത്താഴം എ ആം എൽ പി സ്കൂളിലെ ടാങ്കിലാണ് ഫിനോയിൽ കലർത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. അവധി ക്ക് ശേഷം ശുചീകരിക്കാൻ നോക്കിയപ്പോഴാണ് ഫെനോയിലിന്റെ മണം ഉണ്ടായത്. പരിശോധിച്ചപ്പോൾ ടാങ്കിൽ നിന്ന് ഫിനോയിൽ കുപ്പിയും കിട്ടി. പത്രങ്ങൾ കഴുകാനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ടാങ്കിലാണ് ഫിനോയിൽ കലാക്കിയത്. കൂടാതെ, സ്കൂളിന്റെ ഓടുകൾ പൊട്ടിച്ചിട്ടുണ്ട്. ചുമർ ചിത്രങ്ങൾ നശിപ്പിച്ചു. അശ്‌ളീല ചിത്രങ്ങൾ വരക്കുകയും ചെയ്തതായി സ്കൂൾ അധികൃതർ പറഞ്ഞു. പി ടി എ സംഭ വത്തിൽ പോലീസിൽ പരാതി നൽകി

error: Content is protected !!