കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വിരല്‍ തൊട്ടാല്‍ വിരിയും വാക്കുകളുമായി ‘കിഡ് സ്പീക് പ്രൊ’
സംസാര ശേഷിയില്ലാത്ത കുട്ടികള്‍ക്കായി ഐ.ഇ.ടിയുടെ കണ്ടെത്തല്‍

സംസാര ശേഷി പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് ആശയവിനിമയത്തിന് സഹായിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡുമായി കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിലെ (ഐ.ഇ.ടി.). വിദ്യാര്‍ഥികള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിനായി സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (സി.ഡി.എം.ആര്‍.പി.) കേന്ദ്രത്തിന് വേണ്ടിയാണ് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ‘കിഡ് സ്പീക് പ്രൊ’ എന്നു പേരിട്ട ഉപകരണം പുതുതായി കോളേജില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വാഗതച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പുറത്തിറക്കി. സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന്‍ ഏറ്റുവാങ്ങി. ഐ.ഇ.ടിയില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് കഴിഞ്ഞിറങ്ങിയ കെ. ഫാത്തിമ ഫിദ, സി. ശ്രിയ, എസ്. ശിവപ്രിയ, നിന ബേബി എന്നിവരാണ് പദ്ധതിക്ക് പിന്നില്‍. അധ്യാപികയായ കെ. മേഘദാസ്, സി.ഡി.എം.ആര്‍.പിയിലെ സ്പീച്ച് തെറാപ്പിസ്റ്റ് അഞ്ജുഷ എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി. ചിത്രങ്ങളടങ്ങിയ ബോര്‍ഡിലെ ബട്ടണുകള്‍ അമര്‍ത്തിയാല്‍ അത് മലയാളത്തില്‍ വാക്കുകളായി പുറത്തുവരും. ഒന്നിച്ച് വാചകമാക്കി മാറ്റുകയും ചെയ്യാം. ചെറിയ കുട്ടികള്‍ ആംഗ്യഭാഷ പഠിച്ചെടുക്കും മുമ്പേ തന്നെ ആശയവിനിമയത്തിന് സഹായിക്കുന്നതാണ് ഉപകരണം. നിലവില്‍ മൊബൈല്‍ ഫോണുകളില്‍ ഇത്തരം ആപ്പുകളുണ്ടെങ്കിലും തെറാപ്പി കേന്ദ്രങ്ങളില്‍ വേണ്ടത്ര പ്രയോജനപ്പെടുന്നില്ല. പലതും പണം കൊടുത്ത് സബ്സ്‌ക്രൈബ് ചെയ്യേണ്ടവയാണ്. കുട്ടികളെ ചെറുപ്പത്തിലേ മൊബൈല്‍ ഉപയോഗം ശീലിപ്പിക്കുന്നത് മൊബൈലിന് അടിമപ്പെടാനും സാധ്യതയുണ്ടാക്കുന്നു. സ്പര്‍ശന ശേഷി പ്രശ്നമുള്ളവര്‍ക്ക് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കാനും കഴിയില്ല. തെറാപ്പി കേന്ദ്രങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ്  ‘കിഡ് സ്പീക് പ്രൊ’ കുട്ടികളുടെ ആവശ്യം കണക്കിലെടുത്ത് കൂടുതല്‍ വാക്കുകള്‍ ഇതിലുള്‍പ്പെടുത്താനാകും. ബോര്‍ഡില്‍ സ്വന്തം ചിത്രങ്ങളോ രക്ഷിതാക്കളുടെ ശബ്ദമോ ഉപയോഗിക്കാനും കഴിയും. പതിനയ്യായിരത്തോളം രൂപയാണ് ചെലവ് വന്നത്. ഐ.ഇ.ടിയിലെ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്ററിന്റെ സഹായത്തോടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ചെറിയ വലുപ്പത്തിലുള്ളതും കൂടുതല്‍ ഫീച്ചറുകളുള്ളതുമായ കിഡ് സ്പീക് പ്രൊ ബോര്‍ഡുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് സംഘം. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. പ്രിന്‍സിപ്പില്‍ ഡോ. സി. രഞ്ജിത്ത്, പി.ടി.എ. വൈസ് പ്രസിഡന്റ് എ. ദിനേശ് കുമാര്‍, അസി. രജിസ്ട്രാര്‍ ഒ.സി. ശശി എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കിഡ് സ്പീക്ക് പ്രോ ബോര്‍ഡ് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന് കൈമാറുന്നു.    പി.ആര്‍. 1159/2023

ഹിസ്റ്ററി ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗവും സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസും ചേര്‍ന്ന് മലബാര്‍ സമൂഹത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 12-ന് രാവിലെ 10 മണിക്ക് ഡോ. എം.ആര്‍. രാഘവ വാര്യര്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.എന്‍. ഗണേഷ് മുഖ്യപ്രഭാഷണം നടത്തും. 14-നാണ് സമാപനം.    പി.ആര്‍. 1160/2023

കാലിക്കറ്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്
23 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 2023 വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് (രണ്ടു വര്‍ഷം) അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. നിര്‍ദ്ദിഷ്ട രീതിയിലുള്ള ബയോഡാറ്റ ബന്ധപ്പെട്ട രേഖകള്‍ സഹിതം ലഭിക്കേണ്ട അവസാന തീയതി സപ്തംബര്‍ 23 ആണ്. സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, ഭാഷാ സാഹിത്യം എന്നിവയില്‍ 10 പേര്‍ക്കാണ് ഫെല്ലോഷിപ്പ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ നേടിയ പി.എച്ച്.ഡി., പി.ജി.ക്ക് ജനറല്‍ വിഭാഗത്തിന് 55 ശതമാനം മാര്‍ക്കും എസ്.സി, എസ്.ടി., ഒ.ബി.സി., പി.എച്ച്. വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്കും ആണ് യോഗ്യത. അര്‍ഹമായ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സംവരണം ഉണ്ടായിരിക്കും. ജനറല്‍ വിഭാഗത്തിന് 35 വയസും സംവരണ വിഭാഗക്കാര്‍ക്ക് 40 വയസുമാണ് പ്രായപരിധി. ആദ്യവര്‍ഷം 32000 രൂപയും രണ്ടാം വര്‍ഷം 35000 രൂപയുമാണ് ഫെലോഷിപ്പ്. കൂടാതെ പ്രതിവര്‍ഷം 25000 രൂപ വീതം കണ്ടിജന്‍സി ഗ്രാന്റും ലഭിക്കും. ദി. ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച്, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം – 673635 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 1161/2023

ബി.ടെക്. സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് 12, 13 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. സെമസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന്‍ ഫീസ്. ഇ-ഗ്രാന്റ്‌സ്, എം.സി.എം. സ്‌കോളര്‍ഷിപ്പുകളും ലഭിക്കും. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും എന്‍.ആര്‍.ഐ. സീറ്റ് വഴി പ്രവേശനം നേടാന്‍ അവസരമുണ്ട്. ഫോണ്‍ 9567172591.    പി.ആര്‍. 1162/2023

കൊമേഴ്‌സ് ബി.എഡ്. അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ കൊമേഴ്‌സ് ബി.എഡ്. പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 13-ന് പകല്‍ 4 മണിക്കകം മാന്റേറ്ററി ഫീസടച്ച് സ്ഥിരം പ്രവേശനം എടുക്കണം. സംവരണ വിഭാഗക്കാര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് മാന്റേറ്ററി ഫീസ്. മാന്റേറ്ററി ഫീസടച്ച് പ്രവേശനം എടുക്കാത്തവര്‍ക്ക് അലോട്ട്‌മെന്റ് നഷ്ടമാകുന്നതാണ്. തുടര്‍ന്നുള്ള പ്രവേശനത്തിന് പരിഗണിക്കുകയുമില്ല. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2660600.     പി.ആര്‍. 1163/2023

ഫൈന്‍ ആര്‍ട്‌സ് അസി. പ്രൊഫസര്‍ ഒഴിവ്

കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫൈന്‍ ആര്‍ട്‌സ് അസി. പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി 12-ന് രാവിലെ 11.30-ന് സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 9447234113, 9447849621.     പി.ആര്‍. 1164/2023

ബിരുദ പഠനം തുടരാം

എസ്.ഡി.ഇ.-യില്‍ ബി.എ. അഫ്‌സലുല്‍ ഉലമ, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, സോഷ്യോളജി, ബി.കോം., ബി.ബി.എ. കോഴ്‌സുകള്‍ക്ക് 2018, 2019, 2021 വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്ക് മൂന്നാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് അവസരം. താല്‍പര്യമുള്ളവര്‍ 25-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. 100 രൂപ ഫൈനോടു കൂടി 30 വരെയും 500 രൂപ ഫൈനോടു കൂടി ഒക്‌ടോബര്‍ 7 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2407494.    പി.ആര്‍. 1165/2023

എം.എ. ഫോക് ലോര്‍ സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫോക് ലോര്‍ സ്റ്റഡീസില്‍ എം.എ. ഫോക് ലോര്‍ കോഴ്‌സിന് എസ്.ടി., ഇ.ടി.ബി., മുസ്ലീം വിഭാഗങ്ങളില്‍ ഓരോ സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 15-ന് രാവിലെ 10.30-ന് ഫോക് ലോര്‍ പഠനവിഭാഗത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെയും സംവരണ വിഭാഗക്കാരുടെയും അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.    പി.ആര്‍. 1166/2023

എം.എസ്.ഡബ്ല്യു., എം.സി.എ. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എസ്.ഡബ്ല്യു. കോഴ്‌സിന് സംവരണ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും എം.സി.എ., ബി.സി.എ., ബി.എസ്.ഡബ്ല്യു. കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കും ലേറ്റ് രജിസ്‌ട്രേഷന്‍ വഴിയുള്ള പ്രവേശനം 14-ന് രാവിലെ 11 മണിക്ക് നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി പ്രവേശനം നേടാവുന്നതാണ്. സംവരണ വിഭാഗക്കാര്‍ക്ക് ഫീസില്ല. മതിയായ അപേക്ഷകരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പുതിയ അപേക്ഷകരെയും പരിഗണിക്കും. ഫോണ്‍ 8086954115 (എം.സി.എ.), 8594039556 (എം.എസ്.ഡബ്ല്യു.)     പി.ആര്‍. 1167/2023

എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 2023 അക്കാദമിക വര്‍ഷത്തില്‍ എം.ബി.എ. റഗുലര്‍ കോഴ്‌സിന് ഇ.ടി.ബി., ഒ.ഇ.സി., എല്‍.സി. സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം 13-ന് കോളേജില്‍ നേരിട്ടെത്തി പ്രവേശനം നേടാം. സംവരണ സീറ്റില്‍ അപേക്ഷകരില്ലാത്തപക്ഷം മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്. ഫോണ്‍ 9496289480.

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ പാലക്കാട് മരുതറോഡ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ.ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെമാറ്റ്, സിമാറ്റ്, ക്യാറ്റ് യോഗ്യതയില്ലാത്തവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്ന ക്യാപ് ഐ.ഡി.യും അസ്സല്‍ രേഖകളുമായി 13-ന് വൈകീട്ട് 3 മണിക്ക് മുമ്പായി നേരിട്ട് ഹാജരാകണം. ഫോണ്‍ 0491 2571863.

കാലിക്കറ്റ് സര്‍വകലാശാല നേരിട്ടു നടത്തുന്ന കുറ്റിപ്പുറത്തുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ. കോഴ്‌സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പ്രവേശനത്തിന് പരിഗണിക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 13-ന് കാലത്ത് 11 മണിക്ക് നേരിട്ട് ഹാജരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍ 8943129076, 8281730002, 9562065960.     പി.ആര്‍. 1168/2023

എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ്പ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാ ക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോണ്‍ 9746594969, 8667253435, 7907495814.    പി.ആര്‍. 1169/2023

എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്‌സ് പഠന വിഭാഗത്തില്‍ എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റ് വഴി 21-നകം അപേക്ഷിക്കണം. ഫോണ്‍ 0487 2384656, ഇമെയില്‍ [email protected]   പി.ആര്‍. 1170/2023

എം.എ. എക്കണോമിക്‌സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്‌സ് പഠന വിഭാഗത്തില്‍ എം.എ. എക്കണോമിക്‌സിന് എസ്.സി., എസ്.ടി. സംവരണ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ 12-ന് രാവിലെ 11 മണിക്ക് ജോണ്‍മത്തായി സെന്ററിലെ എക്കണോമിക്‌സ് പഠനവിഭാഗത്തില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0487 2384656, ഇമെയില്‍ [email protected]   പി.ആര്‍. 1171/2023

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.സി.എ. (ലാറ്ററല്‍ എന്‍ട്രി) ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷ 20-നും മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷ 21-നും ഒന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷ 20-നും മൂന്നാം സെമസ്റ്റര്‍ 21-നും തുടങ്ങും.    പി.ആര്‍. 1172/2023

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ലാന്റ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍ ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 1173/2023

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 29 വരെയും 180 രൂപ പിഴയോടെ ഒക്‌ടോബര്‍ 3 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 29 വരെയും 180 രൂപ പിഴയോടെ  ഒക്‌ടോബര്‍ 3 വരെയും അപേക്ഷിക്കാം.    പി.ആര്‍. 1174/2023

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2022 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 1175/2023

error: Content is protected !!