
തിരൂരങ്ങാടി : പുതിയത്തുപുറായ വഖഫ് സംരക്ഷണസമിതിയും പുതിയത്പുറായ മഹല്ല് ഐക്യവേദിയും സംയുക്തമായി വഖഫ് സംരക്ഷണ വിശദീകരണ മീലാദ് ഫെസ്റ്റ് നടത്തി. പുതിയത്പുറായ പള്ളിയുടെ വഖഫ് സ്വത്ത് കമ്മറ്റി അറിയാതെ തിരിമറി ചെയ്തതില്‍ പ്രതിഷേധിച്ചു മഹല്ല് നിവാസികള്‍ നിയമപോരാട്ടത്തിലാണ്. മീലാദ് ഫെസ്റ്റ് ഞായറാഴ്ച തിരൂരങ്ങാടി ഖാദി അബ്ദുള്ള കുട്ടി മഖ്‌സൂമി ഉദ്്ഘാടനം ചെയ്ത പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി വാര്‍ഡ് മെമ്പര്‍മാരായ ഏ കെ ശംസുദ്ധീന്‍, ഇബ്രാഹിം കുട്ടി മൂഴിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മൗലിദ് പാരായണം, ദഫ് പ്രോഗ്രാം, ഭക്ഷണവിതരണം നടത്തി. തുടര്‍ന്ന് വൈകുന്നേരം വഖഫ് സംരക്ഷണ വിശദീകരണ സമ്മേളനം പികെ ബാവയുടെ അധ്യക്ഷതയില്‍ കാസിം വഹബി ഉദ്ഘാടനം നിര്‍വഹിച്ചു. ചെറു ചാലില്‍ സക്കീര്‍ഹാജി മുഖ്യപ്രഭാഷണം നടത്തി.
പികെ ഹസ്സന്‍, കെ ജാഫര്‍,പികെ നൗഷാദ് ബാപ്പു തുടങ്ങിയവര്‍ സംസാരിച്ചു. 1986 ല്‍ പുതിയത്ത് പുറായ ജുമംസ്ജിദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഏക്കര്‍ കണക്കിന് വഖഫ് ഭൂമി സംരക്ഷിക്കണമെന്നും, റെക്കാര്‍ഡുകളില്‍ കൃത്രിമം കാണിച്ചു ഹജ്ജ് കമ്മറ്റിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ സ്ഥാപിത താല്പര്യത്തിനായി നാട്ടുകാരോ മഹല്ലിലെ നിവാസികളല്ലാത്തവരെയും സ്വന്തക്കാരെയും ഭാരവാഹിയാക്കിയതും, സ്ഥാപനം നടത്തിവരുന്നതും നിര്‍ത്തണമെന്നും,മഹല്ലിലയും പരിസരത്തെയും ദീനി പ്രവര്‍ത്തകര്‍ ഒന്നടങ്കം ഐക്യ കണ്‌ഠ്യേന ആവശ്യപ്പെട്ടു.
സൂപ്പി, ജെംഷീര്‍ എ,അയമുട്ടി മുസ്ലിയാര്‍,മജീദ് എപി,ഷെബീര്‍, ഡാനിഷ് എവി,ഇല്യാസ് പികെ,സൈദലവി എപി,തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അഷ്റഫ് പിഇ സ്വാഗതവും സികെ സൂപ്പി ഹാജി നന്ദിയും പറഞ്ഞു.