പൂട്ടി കിടന്ന വീട് കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്നു, 40 പവനും പണവും കവര്‍ന്നു

തൃശൂര്‍: പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് കുത്തിപ്പൊളിച്ച് മോഷണം. 40 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടാക്കള്‍ കവര്‍ന്നു. വടക്കാഞ്ചേരി ചെറുതുരുത്തിയില്‍ ആണ് സംഭവം. വട്ടപറമ്പില്‍ കുമ്പിടി വീട്ടില്‍ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. മുസ്തഫയും കുടുംബവും ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പോയപ്പോഴാണ് കവര്‍ച്ച നടന്നത്.

error: Content is protected !!