Sunday, August 17

സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ചു ; വിദ്യാര്‍ത്ഥിനിയെ കാണാതായി, തെരച്ചില്‍ തുടരുന്നു

കോട്ടയം: സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ച് അമ്മയോടൊപ്പം സ്‌കൂളിലേക്ക് പോയ ഏഴാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ കാണാതായി. അയ്മനം കരിമഠം പെണ്ണാര്‍ത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്ത് ആണ് അപകടം. വാഴപറമ്പില്‍ രതീഷ്-രേഷ്മ ദമ്പതികളുടെ മകള്‍ അനശ്വരയെയാണ് കാണാതായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വീട്ടില്‍ നിന്ന് ബോട്ട് ജെട്ടിയിലേക്ക് വള്ളത്തില്‍ വരുമ്പോള്‍ സര്‍വിസ് ബോട്ട് വള്ളത്തില്‍ ഇടിക്കുകയായിരുന്നു. അമ്മയോടൊപ്പം വള്ളത്തില്‍ കൂടെയുണ്ടായിരുന്ന ഇളയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

error: Content is protected !!