ചോക്കാട് ശുദ്ധജലപദ്ധതിയിലൂടെ കുടിവെള്ള വിതരണത്തിന് കാലതാമസം വരുത്തിയതിന് ജലനിധി നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി. ഗുണഭോക്താക്കൾക്ക് കുടിവെള്ളം കിട്ടിയില്ലെങ്കിൽ അതിനുള്ള ഉത്തരവാദിത്വം ജലനിധിക്കാണെന്നും വിധിയിൽ പറയുന്നു. 25,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 25,000 രൂപ പരാതിക്കാർക്ക് ജലനിധി നൽകണം. രണ്ടുമാസത്തിനകം വെള്ളമെത്തിക്കാനായില്ലെങ്കിൽ ഒരു ലക്ഷം രൂപ കൂടി പരാതിക്കാർക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ പറയുന്നു.