തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ അപേക്ഷ കേന്ദ്രമാണ് തുടങ്ങിയത്. ചടങ്ങിൽ ചെയർമാന് സ്വീകരണവും നൽകി
തിരൂരങ്ങാടി: സംസ്ഥാന ഹജ് കമ്മിറ്റി വഴി 2022 ലെ ഹജിന് അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹജ് ട്രൈനര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ ഹജ് ഓണ്‍ലൈന്‍ അപേക്ഷ സേവന കേന്ദ്രങ്ങൾ തുടങ്ങി. 2022 ജനുവരി 31 വരെ അപേക്ഷകള്‍ നല്‍കാം. തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ വിവിധ അപേക്ഷ കേന്ദ്രങ്ങളുടെ സംയുക്ത ഉദ്ഘാടനം പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനില്‍ ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. ഹജ് കമ്മിറ്റി അംഗം പി.ടി. അക്ബര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന് അസിസ്റ്റന്റ് ജില്ലാ ട്രെയ്‌നര്‍ പിപി.പി.എം മുസ്തഫയും മെമ്പര്‍ പി.ടി.അക്ബറിന് എഡിടി അഹമ്മദ് ഹാജിയും ട്രെയ്‌നര്‍മാരുടെ ആദരം നല്‍കി. ആദ്യ അപേക്ഷ പി.പി. അബ്ദുല്‍ ജബ്ബാര്‍ ബാഖവിയില്‍ നിന്ന് നഗരസഭ ചെയര്‍മാന്‍ എ.ഉസ്മാന്‍ സ്വീകരിച്ചു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8
ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ജമീല, ഹജ് കോഓര്‍ഡിനേറ്റര്‍ അഷ്‌റഫ് അരയന്‍കോട്, മാസ്റ്റര്‍ ട്രെയ്‌നര്‍ മൂജീബ് വടക്കേമണ്ണ , ട്രെയ്‌നര്‍ യു.അബ്ദു റഊഫ്, പി.എസ്.എച്ച്.തങ്ങള്‍, മണ്ഡലം ട്രെയ്‌നര്‍ കെ.ടി. അമാനുല്ല, സൈദലവി കടവത്ത്, അബ്ദുല്‍ അലി, യു.കെ. ഹംസ ഹാജി, അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍, ജബ്ബാര്‍ മാസ്റ്റര്‍, കെ.അബ്ദുല്‍ അസീസ്, ഫൈസല്‍ ഹാജി, ടി.സലാഹുദ്ധീന്‍, നാസര്‍ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളില്‍ താഴെ കാണിച്ച നമ്പറുകളില്‍ സേവനം ലഭ്യമാവും. എആര്‍ നഗര്‍ ബസാര്‍ 9446631 366, വലിയോറ ചിനക്കല്‍ 9847165909, കൊളപ്പുറം ടൗണ്‍ 984761 2526. പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ 9495222631, 8891146034, പാലത്തിങ്ങല്‍ 9447675621, 7907265467 എടരിക്കോട് 8907427908, 847219532, വള്ളിക്കുന്ന് 9047308320, 9895689787, ഫൈറൂസ് 8891146034, അമാനുല്ല 9847304914.