നാലുവര്‍ഷ ബിരുദ പാഠ്യപദ്ധതി
കാലിക്കറ്റില്‍ പഠനബോര്‍ഡംഗങ്ങള്‍ക്ക് പരിശീലനം
നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായുള്ള പാഠ്യപദ്ധതി രൂപവത്കരണത്തിനായി കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിശീലനം തുടങ്ങി. പഠനബോര്‍ഡ് അധ്യക്ഷന്മാര്‍ക്കും അംഗങ്ങള്‍ക്കുമുള്ള പരിശീലന പരിപാടി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഫിലിയേറ്റഡ് കോളേജുകളും വിദ്യാര്‍ഥികളുമുള്ള കാലിക്കറ്റ് സര്‍വകലാശാല ആഗോള നിലവാരമുള്ള പാഠ്യപദ്ധതി തയ്യാറാക്കാന്‍ ശ്രമിക്കണണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച സയന്‍സ് ഇതര വിഷയങ്ങളിലാണ് പരിശീലനം. ശനിയാഴ്ച സയന്‍സ് വിഷയങ്ങളുടേത് നടക്കും. തുടര്‍ന്ന് കോളേജുകളില്‍ ശില്പശാലകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 15-നകം തന്നെ പാഠ്യപദ്ധതി തയ്യാറാക്കാനാണ് ശ്രമം. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡോ. കെ.പി. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. സന്തോഷ് കുമാര്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. പ്രദീപ് എന്നിവര്‍ ക്ലാസെടുത്തു.
പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ ജോണ്‍ മത്തായി സെന്ററിലെ സാമ്പത്തിക ശാസ്ത്ര പഠനവകുപ്പ് പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ സംഘടിപ്പിക്കുന്നു. 20-ന് രാവിലെ 10.30-ന് നടക്കുന്ന പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. സി. വീരമണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നാഷണല്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി സീനിയര്‍ ഫെലോ പ്രൊഫ. അജയ് നാരായണ്‍ ഝാ മുഖ്യപ്രഭാഷണം നടത്തും. നാലാമത് പ്രൊഫ. എം.എ. ഉമ്മന്‍ എന്‍ഡോമെന്റ് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും. പി.ആര്‍. 1494/2023
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
അപേക്ഷ നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ 2014, 2015, 2016 പ്രവേശനം യു.ജി. ഒന്നു മുതല്‍ ആറു വരെ സെമസ്റ്റര്‍ സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 5 വരെ നീട്ടി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 1495/2023