തിരുവനന്തപുരം: സര്‍വകലാശാലകളിലെ സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലികളെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുകയാണെന്ന ആരോപിച്ച് സംസ്ഥാന വ്യാപകമായി നാളെ എസ്എഫ്ഐ പഠിപ്പ് മുടക്കും. ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കാനുള്ള ആര്‍എസ്എസ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന് നല്കുന്ന ലിസ്റ്റാണ് ഗവര്‍ണര്‍ സര്‍വകലാശാലകളിലെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു.
കെഎസ്യുവിനും എംഎസ്എഫിനും ഇക്കാര്യത്തില്‍ മൗനമാണെന്നും സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ നടത്തുന്ന നീക്കത്തിനെതിരെയാണ് എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നതെന്നും, ഈ വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തുമെന്നും ആര്‍ഷോ വ്യക്തമാക്കി. സര്‍വ്വകലാശാലകളെ തകര്‍ക്കുകയാണെന്നും ഗവര്‍ണര്‍ പൊളിറ്റിക്കല്‍ ടൂള്‍ ആയെന്നും ആരോപിച്ച ആര്‍ഷോ നാളെ എസ്എഫ്ഐയുടെ ആഭിമുഖ്യത്തില്‍ രാജ്ഭവന് വളയുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.