തിരൂരങ്ങാടി : തിരുപ്പൂരിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കുണ്ടൂർ സ്വദേശി കോയമ്പത്തൂരിൽ വെച്ച് മരിച്ചു. കുണ്ടൂർ പരേതനായ കാഞ്ഞിരത്തൊടി ഹസ്സന്റെ മകൻ കാഞ്ഞിരത്തൊടി അലിയാർ (67) ആണ് മരിച്ചത്. തിരുപ്പൂരിൽ ബേക്കറി നടത്തുകയായിരുന്നു. ബസ്സിൽ നാട്ടിലേക്ക് വരുന്നതിനിടെ കോയമ്പത്തൂരിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് പോയെങ്കിലും മരണപ്പെട്ടു. മൃതദേഹം ബുധനാഴ്ച ഇന്ന് രാത്രി 11 മണിക്ക് കുണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ കദീജ. മക്കൾ : റഹിയാനത്ത്, രഹ്ന, റംഷീദ, റാഷിദ് ദുബായ്.
മരുമക്കൾ : കബീർ ബാബു കോഴിചെന,
ഡാനിഷ് പെരിഞ്ചേരി.