നിരക്ക് വർധന പരിഗണനയിൽ, ബസ് സമരം മാറ്റിവെച്ചു

ഈ മാസം 21 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. നിരക്കു വർധനവിൽ സർക്കാരിൽനിന്ന് അനുകൂല നിലപാട് ലഭിച്ചതിനെത്തുടർന്നാണ് തീരുമാനം. ഇന്ധന വിലയും അറ്റകുറ്റപ്പണിയുടെ ചെലവും കാരണം സർവീസ് നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് 21 മുതൽ സർവീസ് നിർത്തിവയ്ക്കാൻ ഉടമകൾ തീരുമാനിച്ചത്.

വിദ്യാർഥികളുടെ യാത്രാ നിരക്കുൾപ്പെടെ വർധിപ്പിക്കുക, കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സംയുക്ത സമിതി സർക്കാരിനു മുന്നിൽ വച്ചിരുന്നു. ആവശ്യങ്ങൾ പരിഗണിക്കാമെന്നാണ് സർക്കാർ ഉറപ്പുനൽകിയതോടെ സമരത്തിൽനിന്ന് പിൻമാറുകയായിരുന്നു

error: Content is protected !!