ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍നം നടത്തുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്ത അധ്യാപകന്‍ പിടിയില്‍

Copy LinkWhatsAppFacebookTelegramMessengerShare

ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍നം നടത്തുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്ത അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. കൊല്ലം പരവൂര്‍ കലക്കോട് ചക്കവിളയില്‍ കളരി വീട്ടില്‍ ബിനീഷ്(35) നെയാ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനിയെ ദുരുദ്ദേശത്തോടെ ട്യൂഷന്‍ സെന്ററിന് സമീപമുള്ള വീട്ടിലേക്ക് കുട്ടിക്കൊണ്ട് പോയി നഗ്‌നതാ പ്രദര്‍ശം നടത്തുകയും വിദ്യാര്‍ത്തിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തിനുശേഷം കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റത്തില്‍ നിന്നാണ് വീട്ടുകാര്‍ സംഭവത്തെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ സുജിത്, വിജയകുമാര്‍ എ എസ് ഐ രമേശന്‍ എസ് സിപിഒ സലാഹുദീന്‍ സിപിഒ നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്. ചെയ്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!