ക്വട്ടേഷൻ ക്ഷണിച്ചു
സർവകലാശാലാ ക്യാമ്പസിലെ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിന് സമീപമുള്ള റിഫ്രഷ്മെന്റ് സെന്റർ ഒരു വർഷത്തേക്ക് നടത്തുവാനുള്ള അവകാശത്തിന് നിശ്ചിത ഫോറത്തിൽ മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ഫോറം സർവകലാശാലാ ഭരണവിഭാഗത്തിലെ പ്ലാനിംഗ് ആൻ്റ് ഡെവലപ്മെന്റ് വിഭാഗത്തിൽ നിന്ന് മാർച്ച് 25 മുതൽ ഓഫീസ് പ്രവർത്തന സമയങ്ങളിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പി.ആര്‍ 426/2024
ഫീസിളവിന് അർഹരായവർ രേഖകൾ സമർപ്പിക്കണം
പട്ടിക ജാതി – പട്ടിക വർഗ വികസന വകുപ്പിൽ നിന്ന് അനുവദിച്ചു കിട്ടിയ അർഹമായ തുക കൈപ്പറ്റുന്നതിനായി അറിയിപ്പ് ലഭിച്ചിട്ടും രേഖകൾ ഹാജരാകാത്ത ഫീസിളവിനു അർഹരായ കാലിക്കറ്റ് സർവകലാശാലാ സി.ഡി.ഒ.ഇ.-യിലെ (മുൻ വിദൂര വിദ്യാഭ്യാസ വിഭാഗം) എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ട യു.ജി., പി.ജി. വിദ്യാർഥികൾ പ്രസ്തുത രേഖകൾ ഏപ്രിൽ 20-ന് മുമ്പായി സി.ഡി.ഒ.ഇ.-യിൽ സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത തുക ഗ്രാന്റ് അനുവദിച്ച വകുപ്പിലേക്ക് ഇനിയൊരറിയിപ്പ് കൂടാതെ തിരിച്ചടയ്ക്കുന്നതാണ്. ഫീസിളവിന് അർഹരായ വിദ്യാർഥികളുടെ പട്ടികയും വിശദ വിവരങ്ങളും വിദൂര വിഭാഗം വെബ്‌സൈറ്റിൽ.
പി.ആര്‍ 427/2024
മധ്യവേനൽ അവധി
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകൾ, പഠനവകുപ്പുകൾ, സെൻറ്ററുകൾ എന്നിവിടങ്ങളിലെ മധ്യവേനലവധി മാർച്ച് 28 മുതൽ ജൂൺ രണ്ട് വരെ ആയിരിക്കും.
പി.ആര്‍ 428/2024
ഗ്രേഡ് കാർഡ് വിതരണം
അഞ്ചാം സെമസ്റ്റർ ബി.ആർക്. (2014 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഗ്രേഡ് കാർഡുകൾ അതത് കോളേജുകളിൽ നിന്ന് കൈപ്പറ്റാം. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.
പി.ആര്‍ 429/2024
പുനഃപരീക്ഷ
2023 നവംബർ 27-ന് നടത്തിയ രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി സെപ്റ്റംബർ 2022 Part II Paper I Prose, Grammar & Composition പേപ്പർ ഒറ്റത്തവണ റഗുലർ സപ്ലിമെൻറി പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഏപ്രിൽ എട്ടിന് നടക്കും.
പി.ആര്‍ 430/2024
പരീക്ഷാ അപേക്ഷ
ഒന്ന്, മൂന്ന് സെമസ്റ്റർ എം.സി.എ. (2019 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ ഒൻപത് വരെയും 180/- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.
പി.ആര്‍ 431/2024
ഹാൾടിക്കറ്റ്
ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. മൾട്ടീമീഡിയ / ബി.എസ് സി. ഏപ്രിൽ 2024 / 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പി.ആര്‍ 432/2024
പരീക്ഷാ ഫലം
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ എം.കോം. നവംബർ 2023 (2021 & 2022 പ്രവേശനം) റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും നവംബർ 2022 (2019 & 2020 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ആറുവരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.വോക്. ഇസ്ലാമിക് ഫിനാൻസ് (2022 പ്രവേശനം) നവംബർ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ആറുവരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2020 പ്രവേശനം) ഒക്ടോബർ 2022 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒൻപത് വരെ അപേക്ഷിക്കാം.