കൊളപ്പുറം : നാഷണല്‍ ഹൈവേ വികസനതിന്റ് ഭാഗമായി അരീക്കോട് പരപ്പനങ്ങാടി സ്റ്റേറ്റ് ഹൈവേ വെട്ടി മുറിച്ചതിനാല്‍ ഗതാഗതതടസം കൊളപ്പുറം ജംഗ്ഷനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ് രണ്ടുമാസത്തേക്ക് നീട്ടി. ജസ്റ്റിസ് ടി ആര്‍ രവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സമരസമിതിക്ക് വേണ്ടി അഡ്വക്കറ്റുമാരായ തന്‍വീര്‍,അഹമ്മദ് ഷാ, നൂറ അലി, മുഹമ്മദ് ഡാനിഷ് എന്നിവര്‍ ഹാജരായി.
പതിറ്റാണ്ടുകളായി യാത്ര ചെയ്തിരുന്ന പരപ്പനങ്ങാടി അരീക്കോട് സംസ്ഥാനപാത കൊളപ്പുറം ജംഗ്ഷനിൽ വെട്ടിമുറിച്ചതിനാൽ പൊതുജനങ്ങൾക്ക് യാത്ര തടസ്സം നേരിട്ടിരിക്കുകയാണ്. നാഷണൽ ഹൈവേ മുറിച്ച് കടക്കണം എങ്കിൽ കൂരിയാട് വഴി അഞ്ച് കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് പൊതുജനങ്ങൾ . ഇത് തൊട്ടടുത്ത കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസം അനുഭവപ്പെടുന്നു. സ്കൂളിന് പുറകുവശത്തിലൂടെ അനുവദിച്ചു തന്നിട്ടുള്ള പാതയിലൂടെയാണ് ഹൈവേ മുറിച്ചു കടക്കുന്നത്. ഇവിടെയാണ് സ്റ്റേ നിലനിൽക്കുന്നത്.