സഞ്ജു ഇന്‍, രാഹുല്‍ ഔട്ട് ; ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മാത്രം മലയാളി താരമാണ് സഞ്ജു. 2007 ടി20 ലോകകപ്പില്‍ എസ് ശ്രീശാന്ത് ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിരുന്നു. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ടീമിലുണ്ട്. കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമായി. ആരാണ് പ്രധാന വിക്കറ്റ് കീപ്പറെന്നുള്ളത് സെലക്റ്റര്‍മാര്‍ വ്യക്തമാക്കിയിട്ടില്ല. രോഹിത് ശര്‍മ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റന്‍.

ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചെഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!