മലമ്പനി ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും; ജില്ലാതല ഉദ്ഘാടനം

മലപ്പുറം : ലോക മലമ്പനി ദിനാചരണത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം മങ്കട സി. എച്ച്. സെന്ററില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ: ആര്‍ രേണുക ഉദ്ഘാടനം ചെയ്തു. മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: സോഫിയ അധ്യക്ഷനായി. ഡെപ്യൂട്ടി എഡ്യുകേഷന്‍ മീഡിയ ഓഫീസര്‍ പി എം ഫസല്‍ സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷുബിന്‍ സി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വെക്ടര്‍ ബോണ്‍ കണ്‍ട്രോള്‍ ഓഫീസര്‍ സുരേഷ് കുമാര്‍ സി. കെ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു.

മുജീബ് റഹ്‌മാന്‍ ( ബയോളജിസ്റ്റ്), രാമദാസ് കെ. (ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍), കൂട്ടിലങ്ങാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹാരിസ് പറച്ചിക്കോടന്‍, മങ്കട എച്ച് ഐ ബാബു ജോസഫ്, ജെ എച്ച് ഐമാരായ സക്കീര്‍ ഹുസൈന്‍, ഹബീബ് റഹ്‌മാന്‍, വേണുഗോപാല്‍, അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. മങ്കട ബ്ലോക്കിന് കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആശാ പ്രവര്‍ത്തകര്‍ ആരോഗ്യ വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

error: Content is protected !!