പൊന്നാനി ; പൊന്നാനി ബിയ്യത്ത് റോഡില്‍ വിണ് കിടന്ന മാങ്ങ എടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് ബസ്സ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. എടപ്പാള്‍ തുയ്യത്ത് താമസിക്കുന്ന വെളളായിക്കോട്ട് സിദ്ധാര്‍ത്ഥന്റെ മകന് ഷിജു (40) ആണ് മരിച്ചത്. പൊന്നാനി ചങ്ങരംകുളം എടപ്പാള്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഒലിയില്‍ ബസ്സില്‍ കണ്ടക്ടര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു ഷിജു.
സ്വകാര്യബസ്സില്‍ കണ്ടക്ടര്‍ ആയിരുന്ന ഷിജു റോഡില്‍ വിണ് കിടന്ന മാങ്ങ എടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച്ച രാത്രിയോടെ മരണം സംഭവിച്ചു.