ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

Copy LinkWhatsAppFacebookTelegramMessengerShare

തിരുവനന്തപുരം: ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം കഴക്കൂട്ടത്താണ് ദാരുണ സംഭവം. പെരുമാത്തുറ സ്വദേശി റുക്‌സാനയാണ് മരിച്ചത്. സ്‌കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്‌കൂട്ടറിന്റെ പിന്‍സീറ്റിലായിരുന്നു റുക്‌സാന. ടിപ്പറിന്റെ പിന്‍ ടയറിലൂടെ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

തിരക്കേറിയ സമയത്ത് കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ടിപ്പര്‍ ലോറി യുവതിയെ ഇടിക്കുകയായിരുന്നു. ടിപ്പര്‍ വശം ചേര്‍ന്ന് ഒതുക്കിയപ്പോള്‍ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയില്‍ പെടുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ടിപ്പറിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!