പരപ്പനങ്ങാടി : തോക്കുൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ ക്വട്ടേഷൻ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിൽ ഏൽപ്പിച്ചു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ഇന്ന് രാത്രി 8 ന് എത്തിയ കൊച്ചി വൈപ്പിൻ സ്വദേശികളായ സംഘത്തെയാണ് നാട്ടുകാർ പിടികൂടിയത്. ഇവരുടെ സ്വർണം തട്ടിയെടുത്ത ആലുങ്ങൽ സ്വദേശിയെ തേടിയാണ് ഇവർ എത്തിയത്. ഇന്നോവ യിൽ എത്തിയ സംഘത്തെ കണ്ട് സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്ത പ്പോൾ ഇവർക്ക് നേരെ സംഘത്തിൽ ഒരാൾ തോക്ക് ചൂണ്ടുകയായിരുന്നു. ഇതോടെ നാട്ടുകാർ സംഘടിച്ച് ഇവരെ കൈകാര്യം ചെയ്തു. 3 പേർ രക്ഷപ്പെട്ടെങ്കിലും 2 പേരെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു. പിന്നീട് പരപ്പനങ്ങാടി പൊലീസിന് കൈമാറി. നാട്ടുകാരുടെ ചൂടറിഞ്ഞ ക്വാട്ടഷൻ സംഘങ്ങളെ പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. താനൂർ ഡി വൈ എസ് പി ബെന്നിയുടെ നേതൃത്വത്തിൽ ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
വൈപ്പിൻ തിരുനിലത്ത് ആകാശ് (30), കിഴക്കേ വളപ്പിൽ ഹിമ സാഗർ (30) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇവരുടെ വാഹന ത്തിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നു. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാത്രി 11 ന് ഇരുവരെയും ആശുപത്രിയിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.