കഴിഞ്ഞ ദിവസം ജില്ലയില്‍ ലഭിച്ചത് 99.9 മി.മീറ്റര്‍ മഴ ; തിരൂരങ്ങാടിയിലടക്കം വിവിധ ഇടങ്ങളില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു

മലപ്പുറം : കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ ലഭിച്ചത് 99.9 മി.മീറ്റര്‍ മഴ. മെയ് 22 രാവിലെ എട്ടു മണി മുതല്‍ മെയ് 23 രാവിലെ എട്ടു മണി വരെയുള്ള ശരാശരി കണക്കാണിത്. പൊന്നാനി- 195 മി.മീറ്റര്‍, നിലമ്പൂര്‍- 48 മി.മീറ്റര്‍, മഞ്ചേരി- 65 മി.മീറ്റര്‍, അങ്ങാടിപ്പുറം- 46.6 മി.മീറ്റര്‍, പെരിന്തല്‍മണ്ണ- 52 മി.മീറ്റര്‍, കരിപ്പര്‍ വിമാനത്താവളം- 192.5 മി.മീറ്റര്‍ എന്നിവങ്ങനെയാണ് മഴ ലഭിച്ചത്.

അതേസമയം തിരൂരങ്ങാടിയിലടക്കം വിവിധ ഇടങ്ങളില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു. തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളില്‍ ഓരോ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ചിലയിടങ്ങളില്‍ നേരിയ തോതിലുള്ള മണ്ണിടിച്ചില്‍ സംഭവിച്ചു. കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര എ.എല്‍.പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ഒമ്പതു കുടുംബങ്ങളില്‍ നിന്നായി 35 പേരാണ് ഇവിടെ താമസിക്കുന്നത്.

error: Content is protected !!