
താനൂര്‍: താനൂരില്‍ വയോധികയെ ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒഴൂര്‍ ഓണക്കാട് സ്വദേശിനി തിരുവങ്ങാട്ട് കളരിക്കല്‍ കമലാക്ഷി (85) യെയാണ് കൊണ്ടാരം കുളങ്ങര ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ധക്യ സഹജമായ അസുഖക്കാരിയാണ് കമലാക്ഷിയമ്മ.
വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ 9 മണിയോടെ ക്ഷേത്രകുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. താനൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം തിരൂര്‍ ജില്ല ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.