പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ്വെയറില്‍ ഉടന്‍ മാറ്റം വരുത്താന്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ നിവേദനം നല്‍കി

പരപ്പനങ്ങാടി : പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ്വെയറില്‍ ഉടന്‍ മാറ്റം വരുത്തനായി പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് ത്വദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നിവേദനം നല്‍കുകയും ഐകെഎമ്മുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

പരപ്പനങ്ങാടി നഗരസഭയിലെ 2015 ലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഫയല്‍ ചെയ്ത കേസിന്‍മേലുള്ള കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭ കൗണ്‍സില്‍ 2022-23 ഒന്നാം അര്‍ദ്ധ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരത്തക്ക വിധം നികുതി പുനര്‍നിര്‍ണ്ണയിച്ച് തീരുമാനിക്കുകയും അതിന് സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ ഉപയോഗിച്ചിരുന്ന സോഫ്റ്റ്വെയറില്‍ ആവശ്യമായ മാറ്റം വരുത്തി നല്‍കുന്നതിന് നഗരസഭ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് വരെയായി അതിന് സാധിച്ചിട്ടില്ലെന്നും ഈ വര്‍ഷം ജനുവരി 1 മുതല്‍ കെ സ്മാര്‍ട്ട് മുഖേനയാണ് വസ്തു നികുതി സ്വീകരിച്ച് വരുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.

പക്ഷേ സോഫ്റ്റ്വെയറില്‍ മാറ്റം വരാത്തത് കാരണം പഴയ നിരക്കിലുള്ള കൂടിയ നികുതിയാണ് കെട്ടിട ഉടമകള്‍ ഒടുക്കേണ്ടി വരുന്നത്. ആയത് കൊണ്ട് നികുതി പിരിച്ചെടുക്കുന്നതിന് വേണ്ടി എത്രയും വേഗം സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ത്വദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശശിധരന്‍ നായരെ കണ്ട് ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് നിവേദനം നല്‍കുകയും ഐകെഎം ഡോമെയിന്‍ ഹെഡ് അജ്മല്‍, ഐകെഎം പ്രോപ്പര്‍ട്ടി ടാക്‌സ് ടീം ലീഡര്‍ ശങ്കര നാരായണന്‍ എന്നിവരുമായി ചര്‍ച്ച ചെയ്യുകയും എത്രയും വേഗത്തില്‍ മാറ്റം വരുത്താതനായി ആവശ്യപ്പെടുകയും ചെയ്തു. സോഫ്റ്റ്വെയര്‍ മാറ്റം വരുത്താനുള്ള നടപടികള്‍ വേഗത്തിലാക്കാമെന്നും അവര്‍ ഉറപ്പ് നല്‍കുകയും ചെയ്തതായി ഷാഹുല്‍ ഹമീദ് പറഞ്ഞു.

error: Content is protected !!