ബംഗ്ലാദേശിലെ ധാക്ക യൂണിവേഴ്സിറ്റിയും, ഹാർവാർഡ് യൂണിവേഴ്സിറ്റി മ്യൂസിക് ഡിപ്പാർട്മെന്റും, ഐ സി ടീ എം അന്താരാഷ്ട്ര സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോണ്ഫറൻസിൽ സമുദ്രo , ശബ്ദം, പ്രചാരം : ശബ്ദങ്ങളെ പരിഭാഷപ്പെടുത്തുമ്പോൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ മുഹമ്മദ് ഹസീബിന് ക്ഷണം. ജൂലൈ 11 മുതൽ 13 വരെ നടക്കുന്ന സമ്മേളനത്തിലാണ് പ്രബന്ധം അവതാരിപ്പിക്കുന്നത്. ധാക്ക യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന കോൺഫ്രൻസിൽ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകർ പങ്കെടുക്കും. കോൺഫെറെൻസിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി മ്യൂസിക് ഡിപ്പാർട്മെന്റ് നൽകുന്ന ട്രാവൽ അവാർഡിനും ഹസീബ് അർഹനായി.
പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഹസീബ് ശ്രീലങ്കയിൽ വച്ച് നടന്ന അന്താരാഷ്ട്ര മ്യൂസിക്കൽ സമ്മേളനo , കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷക വിദ്യാർത്ഥികളുടെ കോൺഫറൻസ് , സൊസൈറ്റി ഫോർ എത്നോമ്യൂസിക്കോളജി കോൺഫറൻസ് , തുർക്കി യൂണിവേഴ്സിറ്റി നടത്തിയ ഇന്റർനാഷണൽ സെമിനാർ , മലേഷ്യയിലെ സംവേ യൂണിവേഴ്സിറ്റി യുടെ ഇന്ത്യൻ ഓഷ്യൻ ഗവേഷണ പദ്ധതിയിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ 12-13 തിയധികളിൽ അയർലൻഡിലെ ഡബ്ലിൻ യൂണിവേഴ്സിറ്റി നടത്തിയ കോണ്ഫറന്സിലും പങ്കെടുത്തിരുന്നു.