എസ്.കെ.എസ്.എസ്.എഫ് ബെൽ ഓർഗാനെറ്റ് സ്കൂൾ ശ്രദ്ധേയമായി

പരപ്പനങ്ങാടി:എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല കമ്മിറ്റി പാലത്തിങ്ങൽ ടി.ഐ മദ്‌റസ കാംപസിൽ സംഘടിപ്പിച്ച ബെൽ  ഓർഗാനെറ്റ് സ്കൂൾ പ്രവർത്തകർക്ക് നവ്യാനുഭവമായി. രാവിലെ പ്രാർത്ഥന ഗീതത്തോടെ അസംബ്ലി നടന്നു.  ജില്ലാ സെക്രട്ടറി സയ്യിദ് ശിയാസ് തങ്ങൾ ജിഫ്രി പതാക ഉയർത്തി. റാജിബ് ഫൈസി പ്രാർത്ഥന നിർവഹിച്ചു.

നാല്‌ പിരിയഡുകളിലായി രണ്ട് ക്ലാസ് റൂമുകളിൽ നടന്ന വിഷവാതരണത്തിന്  മുഹമ്മദ് മൻസൂർ മാസ്റ്റർ, റഊഫ് അൻവരി എന്നിവർ നേതൃത്വം നൽകി. ബെൽ സ്‌കൂൾ കോർഡിനേറ്ററായി ജുനൈസ് കൊടക്കാടും, സ്കൂൾ ലീഡറായി ശബീർ അശ്അരിയും പ്രവർത്തിച്ചു. ഫറോക്ക്  മേഖല പ്രസിഡന്റ് ജവാദ് ബാഖവി ബെൽ സ്കൂൾ സന്ദർശിച്ചു. വൈകീട്ട് നടന്ന സമാപന സംഗമം ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ചെട്ടിപ്പാടി  ഉദ്‌ഘാടനം ചെയ്തു. ബെൽ സ്‌കൂൾ പ്രിൻസിപ്പൽ ശുഹൈബ് ദാരിമി പൂക്കിപ്പറമ്പ് അധ്യക്ഷനായി.

സൈദലവി ഫൈസി, ജവാദ് ബാഖവി, ബദറുദ്ധീൻ ചുഴലി, ശബീർ അശ്അരി, സമീർ ലോഗോസ് പ്രസംഗിച്ചു. പി.പി നൗഷാദ്, ഇസ്മായിൽ പുത്തരിക്കൽ, ശുഹൈബ് ആവിയിൽബീച്ച്, ശഫീഖ് മാഹിരി, റിഷാദ് അഹമ്മദ് ചുഴലി നേതൃത്വം നൽകി. മേഖല, ക്ലസ്റ്റർ, യൂനിറ്റ് പ്രസിഡന്റ്, ജനറൽസെക്രട്ടറി, ട്രഷറർ എന്നിവരായിരുന്നു ബെൽ സ്കൂൾ പ്രതിനിധികൾ. പഠിതാക്കൾക്ക് സർട്ടിഫിക്കറ്റും  ഉപഹാരങ്ങളും നൽകി. പഴയകാല ഓർമകളെ ഉണർത്തിക്കൊണ്ട്  പാലത്തിങ്ങൽ ശാഖാ കമ്മിറ്റി ഒരുക്കിയ  മിഠായി കച്ചവടം സംഘടന പഠിതാക്കൾക്ക് ആവേശമായി.

error: Content is protected !!