കക്കാട് ജിഎംയുപി സ്‌കൂളില്‍ സ്‌കൂളില്‍ സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫെയര്‍ ഉദ്ഘാടനം ചെയ്തു

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി ; കക്കാട് ജിഎംയുപി സ്‌കൂളില്‍ സ്‌കൂളില്‍ റിയാദ് കെഎംസിസി മുന്‍സിപ്പല്‍ കമ്മിറ്റി സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫെയര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന കര്‍മം തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെപി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.

തിരുരങ്ങാടി മുന്‍സിപ്പല്‍ ഭാരവാഹികളായ റഫീഖ് പാറക്കല്‍, ഒസി ബഷീര്‍ അഹമ്മദ്, ആസിഫ് ചെമ്മാട് മജീദ് പരപ്പനങ്ങാടി, കൗണ്‍സിലര്‍ ആരിഫ വലിയാട്ട്, അബ്ദുറഹ്മാന്‍ പോക്കാട്ട്,സയ്യിദ് അബ്ദുറഹ്മാന്‍ ജിഫിരി, എംപി ഹംസ, കെകെ സൈദലവി, പികെ ഇര്‍ഷാദ്, പികെ അര്‍ഷു, കെടി സാഹുല്‍ഹമീദ്,സലിം പൂങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

മലപ്പുറം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുനീര്‍ ചെമ്മാട്, റിയാദ് കെഎംസിസി തിരുരങ്ങാടി മണ്ഡലം സെക്രട്ടറി ശുകൂര്‍ മേലേവീട്ടില്‍, കെപി അബ്ദുല്‍മജീദ് ചെമ്മാട്, റിയാദ് കെഎംസിസി മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ അസീസ് ചെമ്മാട്, പ്രസിഡന്റ് അബ്ദുറഹൂഫ് മാട്ടാന്‍, സെക്രട്ടറി ഷാഫി കരിപറമ്പ് മറ്റു സഹ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

റിയാദ് കെഎംസിസി തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി ട്രഷറര്‍ ലത്തീഫ് ചപ്പങ്ങത്തില്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് മുഹീനുല്‍ ഇസ്ലാം നന്ദിയും പറഞ്ഞു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!