Sunday, August 17

നിപ ക്വാറന്റയിൻ ലംഘിച്ചു: നഴ്സിനെതിരെ കേസെടുത്ത് പോലീസ്

നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിൻ്റെ ഭാഗമായുള്ള ക്വാറന്റയിൻ ലംഘിച്ചതിന് നഴ്സിനെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ്. പത്തനംതിട്ട കോന്നി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സെക്കൻഡറി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇവർക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റയിൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചതിന് പത്തനംതിട്ട കോന്നി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരോട് വീട്ടിൽ ക്വാറന്റയിനിൽ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്

error: Content is protected !!