ജില്ലയിൽ നിപ ബോധവൽക്കരണ പ്രതിരോധ ക്യാംപയിന് തുടക്കമായി
മലപ്പുറം : ‘ഏകലോകം ഏകാരോഗ്യം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന നിപ ബോധവത്ക്കരണ പ്രതിരോധ ക്യാംപയിന് തുടക്കമായി. ബോധവത്ക്കരണ പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് ജില്ലാ കളക്ടർ വി.ആർ വിനോദ് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭരണകൂടം, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം, മൃഗസംരക്ഷണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ക്ഷീര വികസന വകുപ്പ്, കൃഷി, വനം വകുപ്പ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാംപയിന്‍ നടത്തുന്നത്. നാലു ഘട്ടങ്ങളിലായാണ് ക്യാംപയിന്‍ നടക്കുക. ക്യാംപയിനിന്റെ ആദ്യഘട്ടമായി വിവിധ വകുപ്പുകളുടെ ഫീൽഡ് തല ഉദ്യോഗസ്ഥർക്കായി നിപ ബോധവത്ക്കരണ ശില്പശാല നടത്തി.
രണ്ടാംഘട്ടത്തിൽ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർക്കും സ്കൂള്‍ മേധാവികള്‍ക്കും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കുമായി സെമിനാർ സംഘടിപ്പിക്കും. മൂന്നാംഘട്ട...