പൊതുവഴി ക്ലീൻ ചെയ്ത് വിഖായ പ്രവർത്തകർ

ചുഴലി : ശക്തമായ മഴ കാരണം അടിഞ്ഞുകൂടിയ ചെളികളും മുറിഞ്ഞു വീണ മരവും മുറിച്ചുമാറ്റി മൂന്നിയൂർ ചുഴലി യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ. ദിവസവും വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്ന വഴിയാണ് 35 ഓളം വരുന്ന പ്രവർത്തകർ സജ്ജമാക്കിയത്.

പ്രവർത്തനങ്ങൾക്ക് ചുഴലി യൂണിറ്റ് എസ്. കെ. എസ്. എസ്. എഫ് സഹചാരി സെന്റർ കൺവീനർ റസാഖ് തറേങ്ങൽ, പരപ്പനങ്ങാടി മേഖല വിഖായ സമിതി അംഗം അയ്യൂബ്, ശിഹാബലി, യൂണിറ്റ് ഭാരവാഹികളായ അമീർ സുഹൈൽ,ആശിഖ്,റിഷാദ് അഹമ്മദ്,ഹാരിസ്, ഷഫീഖ്, റിസ് വാൻ, റബീഹ്, അനസ്, ഷാഫി, ഫസലു റഹ്മാൻ,ഫവാസ്, അൻഷിഫ്, ജുനൈദ്,സ്വാദിഖ്, എന്നിവരും യൂണിറ്റ് വിജിലന്റ് വിഖായ അംഗങ്ങളും നേതൃത്വം നൽകി

error: Content is protected !!