സ്വാതന്ത്ര്യ ദിനത്തില്‍ വയനാട് ദുരന്തഭൂമിയില്‍ രാപകലില്ലാതെ സേവനം ചെയ്ത ബഷീര്‍ പികെയെ ആദരിച്ച് സ്‌കൂള്‍ പിടിഎ

പെരുമണ്ണ : രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പെരുമണ്ണയില്‍ നിന്നും വയനാട്ടിലെ ദുരന്തഭൂമിയില്‍ രാപകലില്ലാതെ സേവനത്തില്‍ ഏര്‍പ്പെട്ട ബഷീര്‍ പികെയെ എഎംഎല്‍പി സ്‌കൂള്‍ പെരുമണ്ണ പിടിഎ ആദരിച്ചു. പിടിഎ പ്രസിഡന്റ് ഇബ്രാഹിം കുട്ടിയുടെ ആദ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പുതുമ ഷംസു ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്‌ന ടീച്ചറില്‍ നിന്നും ബഷീര്‍ പികെ മൊമെന്റോ ഏറ്റുവാങ്ങി

പ്രധാന അധ്യാപിക ഉഷ കുമാരി സ്വാഗതവും വാര്‍ഡ് മെമ്പര്‍ ഷാജു കാട്ടകത്ത് നന്ദിയും പറഞ്ഞ ചടങ്ങില്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയായ ഷാകിര്‍ പികെ, കൂടാതെ ചെരിച്ചി ചെറിയാപ്പു ഹാജി മെമ്പര്‍ കുഞ്ഞിമോയ്ദീന്‍ പിടിഎ മെമ്പര്‍മാരായ ഇഖ്ബാല്‍ ചെമ്മിളി, മുസ്തഫ എന്നിവര്‍ സാന്നിഹിതരായി.

error: Content is protected !!