വേങ്ങര : കണ്ണമംഗലം പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചേറൂര്‍ റോഡില്‍ കഴുകന്‍ചിനയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രിഗ്രാമം റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വേങ്ങര നിയോജക മണ്ഡലം എം എല്‍ എ പി കെ കുഞ്ഞാലിക്കുട്ടിക്ക് നിവേദനം സമര്‍പ്പിച്ചു.
കഴുകന്‍ചിനയില്‍ നിന്നും നെല്ലിത്തടംവഴി മിനി കാപ്പില്‍ റോഡ് വരെയുള്ള റോഡിന്റെ ഇരുവശവും താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ അംഗങ്ങള്‍ ആയിട്ടുള്ള സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു കൂട്ടായ്മയാണ് മൈത്രിഗ്രാമം റസിഡന്‍സ് അസോസിയേഷന്‍. ഗ്രാമവാസികള്‍ക്കിടയില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനം നടത്തിവരുന്ന മൈത്രി ഗ്രാമത്തിന്റെ എന്‍ട്രന്‍സ് ആയമൈത്രി സ്‌ക്വയറില്‍ ഇരുനില കെട്ടിടത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് ക്ലബ്, മൈത്രി മാര്‍ക്കറ്റ്, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള വാട്ടര്‍ക്ലീനിങ് സെന്റര്‍, തൊട്ടടുത്തുള്ള ലോര്‍ഡ് ക്ലിനിക് സെന്റര്‍, വേങ്ങര മണ്ഡലത്തിലേ വിവിധ പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ടാങ്ക്. എന്നിങ്ങനെയുള്ള നിരവധി സ്ഥാപനങ്ങളിലേക്ക് ദിനംപ്രതി ആയിരത്തിലധികം പേര്‍ വന്നുപോകുന്ന സ്ഥലമാണ് മൈത്രി സ്‌ക്വയര്‍.
എംഎല്‍എയുടെ ആസ്തി വികസനഫണ്ട് ഉപയോഗപ്പെടുത്തി അടിയന്തരമായി ഹൈമാസ്റ്റ് എല്‍ഇഡി ലൈറ്റും, ബസ് വെയിറ്റിംഗ് ഷെഡ്.എന്നിവ എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് മൈത്രി ഗ്രാമം റെസിഡന്‍സ് അസോസിയേഷന്‍ എം എല്‍ എക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മൈത്രിഗ്രാമം റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളായ പുല്ലമ്പലവന്‍ അബ്ദുല്‍ നാസര്‍, സി എം മുഹമ്മദ് അഫ്‌സല്‍, മുഹമ്മദ് ഇഖ്ബാല്‍, കെ കുഞ്ഞിമുഹമ്മദ്, പത്താംവാര്‍ഡ് മുസ്ലിംലീഗ് പ്രസിഡന്റും മൈത്രി ഗ്രാമവാസിയുമായ എ കെ മൊയ്തീന്‍കുട്ടി, ഷാര്‍ജ കെ എം സി സി യുടെ വേങ്ങര മണ്ഡലം പ്രസിഡണ്ടും ഗ്രാമവാസിയുമായ കെ കെ മൊയ്തീന്‍കുട്ടി, വാര്‍ഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും ഗ്രാമവാസിയുമായ കാപ്പില്‍ ജമാല്‍, എന്നിവര്‍ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.