Monday, August 18

കുറ്റൂര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസില്‍ സ്ഥിരം പോസ്റ്റ് മാന്‍ ഇല്ല ; എംപിക്ക് നിവേദനം നല്‍കി യൂത്ത് ലീഗ്

വേങ്ങര : കുറ്റൂര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസ് പരിധിയിലെ പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എആര്‍ നഗര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് നിവേദനം നല്‍കി. 1500 ഓളം വീടുകളാണ് പോസ്റ്റ് ഓഫീസ് പരിധിയിലുള്ളത്. എന്നാല്‍ ഇവിടെ പോസ്റ്റ്മാന്റെ അഭാവത്തില്‍ പലപ്പോഴും കത്തുകള്‍ ആവശ്യക്കാര്‍ക്ക് ലഭിക്കാറില്ല.

എആര്‍ നഗര്‍, കണ്ണമംഗലം, പെരുവള്ളൂര്‍, വേങ്ങര പഞ്ചായത്ത് പരിധികളിലെ 1500 ഓളം വീടുകള്‍ ഉള്‍പ്പെടുന്ന പോസ്റ്റ് ഓഫീസില്‍ സ്ഥിരം പോസ്റ്റ് മാന്‍ ഇല്ല. ഇതിനൊരു പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് എംപിക്ക് നിവേദനം നല്‍കിയത്.

പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളായ യാസര്‍ ഒള്ളക്കന്‍ , കെ കെ സക്കരിയ , മുസ്തഫ ഇടത്തിങ്ങല്‍. റഷീദ് കൊണ്ടണത്ത്, സി.കെ ജാബിര്‍ , കെ. കെ മുജീബ്, പി അഷറഫ് ബാവുട്ടി. എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!