Wednesday, August 20

മഞ്ചേരിയില്‍ അഭിഭാഷകനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മഞ്ചേരിയില്‍ അഭിഭാഷകനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഇരുമ്പുഴി സ്വദേശിയായ അഡ്വ സി.കെ. സമദിനെയാണ് മഞ്ചേരി ഐ ജി ബി ടിക്ക് സമീപം ഫ്രസ് കോ ക്ലബിന് സമീപം മരിച്ച നിലയില്‍ കാണ്ടെത്തിയത്. ആനക്കയം പഞ്ചായത്ത് മുന്‍ അംഗമാണ്. ഇന്ന് രാവിലെ പ്രഭാത സവാരിക്കാരാണ് കണ്ടത്. പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംഭവത്തിൽ കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

error: Content is protected !!