വാഫ് ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാക്കേഴ്‌സ് അക്കാദമി ഫോര്‍ ഫുട്‌ബോള്‍(വാഫ് )ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. മുന്‍ കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റന്‍ ഉസ്മാന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ വാക്കേഴ്‌സ് ക്ലബ് നടത്തിയ വനിതകള്‍ക്കായുള്ള അവധിക്കാല ഫുട്‌ബോള്‍ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ജെഴ്‌സി വിതരണവും ചടങ്ങില്‍ വച്ച് ഉസ്മാന്‍ നിര്‍വ്വഹിച്ചു.

ചെമ്മാട് റഷ് ടര്‍ഫില്‍ ബുധനാഴ്ച വൈകിട്ട് 6.00 മുതല്‍ 8.30 വരെയാണ് വാഫിന്റെ പ്രഥമ ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്. അക്കാദമി യുടെ കീരനല്ലൂര്‍, ചുടലപ്പറമ്പ് സെന്ററിലെ കുട്ടികളെ പങ്കെടുപ്പിച്ചാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. 35 ഓളം വരുന്ന കുട്ടികളെ നാലു ടീമുകളില്‍ ആയി അണി നിരത്തിയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

മത്സരങ്ങള്‍ക്ക് ശേഷം നടന്ന സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടനം ഇന്‍സൈറ്റ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബ് കീരനല്ലൂരിന്റെ പ്രസിഡണ്ട് അഷറഫ് വമ്പിശ്ശേരി നിര്‍വഹിച്ചു.വാഫ് ഡയറക്ടര്‍ വിബീഷ് വിക്രം സ്വാഗതം പറഞ്ഞ ചടങ്ങിനു വാഫ് ഫൗണ്ടര്‍ ഡയറക്ടറും മുന്‍ കേരള പോലീസ് താരവുമായ വിനോദ് കെ. ടി അധ്യക്ഷത വഹിച്ചു. പരപ്പനാട് വാക്കേഴ്‌സ് ക്ലബ് ട്രഷറര്‍ സന്ദീപ്,ഇന്‍സൈറ്റ് മാനേജര്‍ റിയാസ്, ശശി ആലുങ്ങല്‍,ഷമേജ്, സജി പറമ്പന്‍, സജീഷ് ബാബു,ആബിദ്, ഷംസു പരിശീലകന്‍
അനൂപ് എന്നിവര്‍ സംസാരിച്ചു.വാഫ് ടെക്‌നിക്കല്‍ ഡയറക്ടര്‍ ലിതോഷ് കുമാര്‍ നന്ദി പറഞ്ഞു.

error: Content is protected !!