Saturday, July 12

തിരൂരങ്ങാടിയില്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഇന്ന് മുതല്‍

തിരൂരങ്ങാടി : വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഇന്ന് മുതല്‍ തുടങ്ങും. വികെ പടി അരീത്തോട് വെച്ചാണ് ഫിറ്റനസ് പരിശോധന നടത്തുക. പഴയ ദേശീയപാത കോഴിച്ചെന ഗ്രൗണ്ടില്‍ ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ പ്രവര്‍ത്തനം വന്നതോടെ ഫിറ്റ്‌നസ് പരിശോധന കൃത്യമായി നടത്താന്‍ സ്ഥലം കിട്ടിയിരുന്നില്ല. ആദ്യം കക്കാട് വെച്ച് നടത്തിയെങ്കിലും പിന്നീട് ഇവിടെ ഗതാഗതക്കുരുക്ക് വന്നപ്പോള്‍ കൊളപ്പുറത്തേക്ക് മാറ്റി. അവിടെയും തുടരെ ഗതാഗതക്കുരുക്ക് വന്നപ്പോള്‍ കുളപ്പുറത്ത് വിവിധ ഭാഗങ്ങളിലേക്കും മാറ്റി. പിന്നീട് വീണ്ടും കക്കാട്ടേക്ക് തന്നെ മാറ്റുകയാണ് ഉണ്ടായത്. കക്കാട് പുതിയ റോഡില്‍ ആണ് നടത്തി വന്നിരുന്നത് ഇവിടെ അടച്ചതോടെ കഴിഞ്ഞ ദിവസം സര്‍വീസ് റോഡില്‍ നടത്തി. എന്നാല്‍ ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് മുതല്‍ വികെ പടിയിലെ അരീത്തോട് ദേശീയപാതയുടെ പഴയ റോഡിലേക്ക് മാറ്റുന്നത്.

error: Content is protected !!