തിരൂരങ്ങാടി : കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് മേഖലയിലെ പക്ഷി സങ്കേതത്തില്‍ പക്ഷി സര്‍വ്വേ നടത്തി. 4 ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 20 ഇനം പക്ഷികളെയാണ് സര്‍വേയില്‍ കണ്ടെത്തിയത്. വന്യ ജീവി വരാഘോഷത്തിന്റെ ഭാഗമായാണ് കേരള വനം വന്യജീവി വകുപ്പിന്റെയും കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ പക്ഷി നിരീക്ഷകനായ വിജേഷ് വള്ളിക്കുന്നിന്റെ നേതൃത്വത്തില്‍ പക്ഷി സര്‍വ്വേ നടത്തിയത്.
വിംബ്രല്‍, കോമണ്‍ സാന്‍ഡ് പൈപ്പര്‍, കെന്റിഷ് പ്ലോവര്‍, ലെസ്സര്‍ സാന്‍ഡ് പ്ലോവര്‍ എന്നി ദേശാടന പക്ഷികളെയാണ് സര്‍വേയില്‍ കണ്ടെത്തിയത്. കമ്മ്യുണിറ്റി റിസര്‍വ്വ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ പി. ശിവദാസന്‍, സെക്രട്ടറി താമരശ്ശേരി റെയ്ഞ്ച് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ (ഗ്രേഡ് ) കെ. ദിദീഷ്, താമരശ്ശേരി റെയ്ഞ്ച് ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ എം. എസ്. പ്രസുധ, വാച്ചര്‍ പി എന്‍.കുഞ്ഞാലികുട്ടി തുടങ്ങിയവരും തദ്ദേശീയരും സര്‍വ്വേയില്‍ പങ്കെടുത്തു