Saturday, July 12

പുകയൂര്‍ ജി.എല്‍.പി സ്‌കൂള്‍ ദേശീയ പക്ഷി നിരീക്ഷണ ദിനം ആചരിച്ചു

തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ദേശീയ പക്ഷി നിരീക്ഷണ ദിനം ആചരിച്ചു.വിഖ്യാത പക്ഷി നിരീക്ഷകൻ ഡോ: സാലിം അലിയുടെ ജന്മദിനമായ നവംബർ 12 അദ്ദേഹത്തിന്റെ സ്മരണാർത്ഥം ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു. വിദ്യാർത്ഥികൾക്കായി പക്ഷി നിരീക്ഷണം, നിരീക്ഷണ കുറിപ്പ്, പതിപ്പ് നിർമ്മാണം, പ്രശ്നോത്തരി, ഡോക്യുമെന്ററി പ്രദർശനം എന്നിവ സംഘടിപ്പിച്ചു.അധ്യാപകരായ സി.ശാരി,കെ.റജില,പി.വി ത്വയ്യിബ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

error: Content is protected !!