ശനിയാഴ്ച പ്രവൃത്തിദിനം ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ശനിയാഴ്ച പ്രവൃത്തിദിനം

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍, പഠനവകുപ്പുകള്‍, സെന്ററുകള്‍ എന്നിവക്ക് ഒക്ടോബര്‍ അഞ്ച് പ്രവൃത്തി ദിവസമായിരിക്കും. മണ്‍സൂണ്‍ സീസണിലെ വെള്ളപ്പൊക്കം മൂലം നഷ്ടമായ പ്രവൃത്തി ദിനങ്ങള്‍ നികത്തുന്നതിന്റെ ഭാഗമായാണ് വൈസ് ചാന്‍സലറുടെ ഉത്തരവ്.

കാലിക്കറ്റ് സർവകലാശാലാ പാർക്ക് അഞ്ചു മുതൽ പൊതുജനങ്ങൾക്കായി തുറക്കും

കാലിക്കറ്റ് സർവകലാശാലാ പാർക്ക് ഒക്ടോബർ അഞ്ചു മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും വൈകീട്ട് മൂന്ന് മുതൽ ആറു വരെ പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു.

എം.എഡ്. പ്രവേശനം 2024 – 25 : അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലാ എഡ്യൂക്കേഷൻ പഠനവകുപ്പ്, അഫിലിയേറ്റഡ് ട്രെയിനിംഗ് കോളേജുകൾ എന്നിവിടങ്ങളിലെ 2024 – 25 അധ്യയന വര്‍ഷത്തെ എം.എഡ് പ്രോഗ്രാം  അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഒക്ടോബർ ഏഴിന് വൈകീട്ട് 3 മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാർക്ക് 135/- രൂപ, മറ്റുള്ളവർക്ക് 540/- രൂപ. കമ്മ്യൂണിറ്റി, പി.ഡ്ബ്ല്യു.ഡി. എന്നീ റാങ്ക് ലിസ്റ്റുകള്‍ കോളേജുകളിലേക്ക് നല്‍കിയിട്ടുണ്ട്. വിദ്യാർഥികൾ കോളേജുകളുടെ നിര്‍ദ്ദേശാനുസരണം പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോണ്‍ 0494 2407016, 2407017, 2660600.

പി.ആർ. 1442/2024

എം.ബി.എ. പ്രവേശനം 2024 – 25

ലേറ്റ് ഫീസടച്ച് അപേക്ഷക്കാം

2024 – 2025 അധ്യയന വര്‍ഷത്തെ എം.ബി.എ. പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് ലേറ്റ് ഫീയോടുകൂടി അപേക്ഷ സമര്‍പ്പിക്കുവാനുള്ള സൗകര്യം പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ഒക്ടോബർ 10-ന് വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവര്‍ക്കും ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ പഠനവകുപ്പ് / കോളേജ് / സെന്ററുകളുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം മാത്രം അപേക്ഷ പൂര്‍ത്തിയാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/.

പി.ആർ. 1443/2024

പരീക്ഷ

നാലാം സെമസ്റ്റർ ( 2019 പ്രവേശനം മുതൽ ) എം.പി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 20-ന് തുടങ്ങും. പ്രൊജക്റ്റ് റിപ്പോർട്ട് / ഡെസർട്ടേഷൻ പരീക്ഷാഭവനിൽ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ രണ്ട്.

പി.ആർ. 1444/2024

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ എം.കോം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി, വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.കോം. ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ ബി.ആർക്. (2012, 2017 സ്‌കീം) ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1445/2024 

error: Content is protected !!