Sunday, August 31

പെന്‍ഷനേഴ്‌സ് സംഘ് തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം സംഘടിപ്പിച്ചു

വള്ളിക്കുന്ന്: കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം വള്ളിക്കുന്ന് അത്താണിക്കല്‍ വ്യാപാരഭവനില്‍ വെച്ച് നടന്നു. ടി. പുഷ്പന്‍ അധ്യക്ഷനായ സമ്മേളനം പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി രാജന്‍ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു.

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ രാജീവ് മേനാത്ത് മുഖ്യ പ്രഭാഷണം നടത്തി. എം കെ സദാനന്ദന്‍, എം. പ്രേമന്‍, സതീഷ് നാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ. തമ്പുരാന്‍ സ്വാഗതവും എം സി സുനില്‍ ബാബു നന്ദിയും പറഞ്ഞു.

error: Content is protected !!